ഞാന്‍ ഇവിടെ ഒമാനില്‍ അല്‍ ഗുബ്രാ സ്കൂളില്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. സ്കൂളില്‍ കഴിഞ്ഞ ആഴ്ച മുതല്‍ എന്റെ സ്കൂളിലെ ഫോട്ടോ ക്ലബിനെക്കുറിച്ച് അറിഞ്ഞത്.അതില്‍ വല്യ ക്ലാസ്സിലെ ചേട്ടന്മാരും, ചേച്ചിമാരും ഒക്കെ ഉണ്ട്. അമ്മയും അപ്പയും മറ്റും വീട്ടില്‍ നിന്ന് പലപ്പോഴായി ഫോട്ടോ എടുക്കുന്നതു കണ്ടതു കൊണ്ടാവണം എനിക്ക് ഫോട്ടോഗ്രാഫിയെ കുറിച്ച് പഠിക്കാന്‍ ഇഷ്ടം തോന്നിയത്. അങ്ങിനെയാണ് സ്കൂളിന്റെ ഫോട്ടൊഗ്രാഫി ക്ലബ്ബില്‍ ഞാനും ചേര്‍ന്നത്. ഫോട്ടൊയെടുക്കാന്‍ ഞാന്‍ അത്ര കേമനൊന്നും ആയിട്ടില്ല കേട്ടോ.ഞാനും തൊമ്മനും (ദിക്ഷിത്ത്) ചേച്ചിയും (ശിക്ഷ) സ്കൂളില്‍ പോയാല്‍ അമ്മയുടെ അടുക്കളപ്പണിയും കഴിഞ്ഞാല്‍ അമ്മ ദേ ഈ ബ്ലോഗിന്‍റെ മുമ്പിലായിരിക്കും പലപ്പോഴും. സ്കൂളില്‍ നിന്ന് വരുമ്പോഴേക്കും അമ്മ എന്തെങ്കിലുമൊക്കെ ചിത്രങ്ങള്‍ ബ്ലോഗില്‍ ഇട്ടിട്ടുണ്ടാകും. അതു പോലെ എന്‍റെതായ ചില ഫോട്ടൊകള്‍ ഞാനും ഇനിമുതല്‍ എല്ലാവര്‍ക്കുമായി ഇടാന്‍ പോവുകയാ..പിന്നെ ഞാന്‍ ഒരു പയ്യനാണേ,!!! എനിക്ക് ആവശ്യമായ എല്ലാം പറഞ്ഞു തരണം. നന്നായി ഫോട്ടൊ എടുക്കാനറിയാവുന്ന അങ്കിളുമാര്‍ ഇവിടെ ഉണ്ടെന്ന് അമ്മ പറഞ്ഞിരുന്നു. പഠിത്തം കഴിഞ്ഞുള്ള സമയത്തൊക്കെ ഞാനിവിടെ വരും.ദേ ഞാന്‍ ഫോട്ടോ ക്ലബ്ബിന്‍ വേണ്ടി ആദ്യമായെടുത്ത ചില ഫോട്ടോകള്‍. എങ്ങിനെയുണ്ടെന്ന് നോക്കൂ. ഈ ഫോട്ടോയില്‍ ഞാന്‍ ശ്രദ്ധിക്കേണ്ടിയിരുന്ന ഭാഗങ്ങള്‍ എന്തൊക്കെ ആയിരുന്നു എന്നു പറഞ്ഞു തരണം.ഇവിടെ എന്നെ പ്പോലുള്ള കുട്ടികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അതും പറയണേ.
Subscribe to:
Post Comments (Atom)
20 comments:
എന്റെ മകന്‍, 9 വയസ്സുള്ള അവന്റെ ക്യാമറയോടുള്ള അഭിനിവേശം,തീരെ അങ്ങു നിരുത്സാഹപ്പെടുത്തണ്ട എന്നു കരുതി.ദക്ഷിണ്‍ എന്നു പേരും “മാത്തന്‍” എന്നു ചെല്ലപ്പേരും ഉള്ള അവന്റെ ആദ്യത്തെ സംരംഭം ആണ്. തെറ്റുകള്‍ സദയം ക്ഷമിച്ച്..പറഞ്ഞുകൊടുക്കാനും പ്രോത്സാഹിപ്പിക്കാനും മിനക്കെടുമല്ലോ അല്ലെ?
ദക്ഷിണ്‍ മോനെ, എല്ലാ ഫോട്ടോയും വളരെ നന്നായിരിക്കുന്നു. ഇനിയും ഇതുപോലെ ഫോട്ടോ ഇടുമല്ലോ. പിന്നെ അമ്മ പറഞ്ഞതുപോലെ ഫോട്ടോഗ്രഫി അറിയാവുന്നവര്‍ അതേപ്പറ്റി പറഞ്ഞുതരും കേട്ടോ. എനിക്ക് അറിയാന്‍ വയ്യാത്ത ഒരു വിഷയമാണിത്. എല്ലാ ആശംസകളും നേരുന്നു :)
ഇപ്പോള്‍ അമ്മക്കും മകനും ബ്ലോഗായി. ഇതില്‍ ദിക്ഷിത്തിനും ശിക്ഷക്കുമൊന്നും താത്പര്യമില്ലേ. അല്ല അവര്‍ ഫോട്ടോഗ്രഫി ക്ലബ്ബില്‍ അംഗമല്ലല്ലോ അല്ലേ ;)
ദക്ഷിണ്‍, അഭിപ്രായം അറിയണമെങ്കില്‍ ശ്രീജിത്ത് ചേട്ടനോട് ഒരു വാക്ക് പറഞ്ഞാല്‍പ്പോരേ. ചേട്ടായി നല്ല അസ്സലായി കുറ്റം പറയുമെന്നാ അസൂയക്കാര്‍ പറയണേ :)
1) ചിത്രങ്ങളില്‍ ഏതാണ്ട് എല്ലാത്തിലും തന്നെ ഫ്ലാഷ് ഉപയോഗിച്ചിരിക്കുന്നതായി കാണുന്നു. DSC00030.JPG, DSC00075.JPG, KG Wing.JPG എന്നീ ചിത്രങ്ങളെ ഫ്ലാഷ് മോശമാക്കി എന്ന് പറയാതെ വയ്യ. V.Principle Sashi kumar.JPG എന്ന ചിത്രത്തില്‍ ഒരാളുടെ കണ്ണടയില്‍ ഫ്ലാഷിന്റെ പ്രതിബിംബം വന്നതും ചിത്രത്തിന്റെ ഭംഗി കുറച്ചു.
2) DSC00005.JPG എന്ന ചിത്രത്തില്‍ എന്താണുള്ളതെന്ന് മനസ്സിലാവുന്നില്ല. ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് കൊടുക്കുന്നത് കാണുന്നവര്‍ക്ക് ചിത്രം ആസ്വദിക്കാന്‍ സഹായകരമാകും.
3) DSC00030.JPG എന്ന ചിത്രത്തില്‍ അസ്തികൂടം ആണ്‍ ഉദ്ദേശിച്ചതെങ്കില്‍ അതിനു ചുറ്റുമുള്ള ചുമര്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. കുറഞ്ഞപക്ഷം ഒരു വശത്ത് കാണുന്ന വ്യക്തിയെ എങ്കിലും. അടുത്ത് ചെന്ന് ക്യാമറ കുത്തനെ പിടിച്ച് ചിത്രം എടുത്താല്‍ ആ പ്രശ്നം പരിഹരിക്കാമായിരുന്നു.
4) DSC00035.JPG എന്ന ചിത്രത്തിലും നടുക്കുള്ള ശരീരഘടനയുടെ മോഡലില്‍ നിന്ന് ശ്രദ്ധ തിരിക്കുന്ന രീതിയില്‍ പലതും ഉണ്ട്. ഫയര്‍ എസ്റ്റിങ്ക്യുഷര്‍ ഉള്‍പ്പെടെ. ആവശ്യമില്ലാത്ത സങ്കതികള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണം ചിത്രങ്ങളില്‍.
5) DSC00050.JPG എന്ന ചിത്രത്തില്‍ ഒരു വശത്ത് ചിത്രം എടുക്കുന്ന കുഞ്ഞികൈകളും മറുവശത്ത് അത് കണ്ട് നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയും ഉണ്ട്. പിറകില്‍ ചുമരില്‍ കുറെ ചിത്രങ്ങളും. ഇതില്‍ നിന്നും ആവശ്യമില്ലാത്തവ ഒഴിവാക്കേണ്ടിയിരുന്നു.
മറ്റു ചിത്രങ്ങള്‍ മോശമില്ല. സ്കൂള്‍ ഓഡിറ്റോറിയത്തെക്കുറിച്ചും മൈതാനത്തെക്കുറിച്ചും ഒരു ഏകദേശരൂപം അവ തരുന്നുണ്ട്.
മറ്റൊരു പ്രധാന കാര്യം, എല്ലാ ചിത്രങ്ങളിലും താഴെ അതെടുത്ത ദിവസം കാണുന്നു. അതും അത്യാവശ്യമല്ലെങ്കില്‍ ക്യാമറയില്‍ നിന്ന് എടുത്ത് കളയുക. പ്രധാന സബ്ജകറ്റില്‍ നിന്ന് ശ്രദ്ധ തിരിക്കുന്ന എന്തും ചിത്രത്തിന്റെ ആസ്വാദനത്തിനെ ബാധിക്കും. ആവശ്യമില്ലാത്ത സമയത്ത് ഫ്ലാഷ് ഓഫ് ചെയ്യുവാനും ശ്രദ്ധിക്കണാം, കേട്ടോ.
---
തത്കാലത്തേയ്ക്ക് ഇത്രയും പോരേ. അഭിപ്രായങ്ങള്‍ കേട്ടിട്ട് വിഷമം ആയില്ലെന്ന് കരുതുന്നു. ബ്ലോഗിങ്ങ് തുടരുക. എല്ലാ ആശംസകളും.
മോന്റെ ഫോട്ടോകള്‍ കണ്ടു...
ആദ്യമായൊക്കെ എടുത്ത പടങ്ങളല്ലേ...
എന്നാലും നന്നായി....
പിന്നെ പടങ്ങളൊക്കെ എടുക്കുമ്പോള്‍ നമ്മള്‍ ഒത്തിക്കാര്യങ്ങള്‍ അറിയണം...ആദ്യം എന്താണു നമ്മള്‍ എടുക്കാന്‍ പോകുന്നതെന്ന് മനസ്സീല്‍ ഒരു തീരുമാനം വേണം...ആദ്യം ആ ചിത്രം നമ്മൂടെ മനാസ്സില്‍ കാണണം...പിന്നെ എളുപ്പമായി....പിന്നെ ഫ്രെയിമിംഗ്...ആംഗീള്‍...ലൈറ്റിംഗ്...അതൊക്കെ മോനു താല്പര്യമുള്ളതുകൊണ്ട് താനേ പഠിച്ചോളും..
എടുക്കുന്ന പ്രധാന പടങ്ങളേപ്പറ്റി കുറിച്ചു വെക്കണം..
എല്ലാ പടങ്ങളൊന്നും ന്നമുക്കു നേരത്തെ മാനസ്സില്‍ ആലോചിച്ചു വെക്കാനാവില്ല...അത്തരം സന്ദര്‍ഭങ്ങളീല്‍ പെട്ടെന്നു പടങ്ങളെക്കേണ്ടി വരും...അതിനു നല്ല മന്നസ്സാന്നിദ്ധ്യം വേണം...
മോന്‍ ഒരു ഫോട്ടോ കണ്ടിട്ടുണ്ടോ?
കിം ഫുക് എന്ന പെണ്‍കുട്ടി...
നഗ്നയായി നിലവിളിച്ചുകൊണ്ട്
റോഡിലൂടെ ഓടുന്ന ഫോട്ടോ..
അവള്‍ക്കും മോന്റെ പ്രായമാ..
അമേരിക്ക വിയറ്റ്നാാമില്‍ ഇട്ട നാപ്പാം ബോംബില്‍ അവളുടെ പുറത്തെ മാംസമൊക്കെ വെന്തുരുകി.
ആ ചിത്രം ലോകത്തെയാകെ ഞെട്ടിച്ചു കളഞ്ഞു..
ആ ചിത്റമെടുത്ത നിക്കിന് പുലിറ്റ്സര്‍ സമ്മാനം നേടിക്കൊടുത്തു..
ഇതുപോലെ ലോകപ്രശസ്തമായ ഒത്തിരി ചിത്രങ്ങളുണ്ട്..
അതൊക്കെ അമ്മയോടു ചോദിച്ചാല്‍ പറഞ്ഞുതരും.
ഇനി തുടങ്ങിക്കോ..
ചിത്രങ്ങളൊക്കെ എടുത്ത് ഞങ്ങളെയൊക്കെ കാണിക്കൂ...ചിത്രങ്ങളെപ്പറ്റി പറഞ്ഞുതരാന്‍ മറക്കല്ലേ..
ആശംസകള്‍
ഫോട്ടോകള്‍ എല്ലാം കണ്ടു
ഒരു ഫ്രയിമില്‍ ഒരു തീം മാത്രം കാണിക്കുക എന്ന ശ്രീജിത്തു ചേട്ടന്‍റെ അഭിപ്രായം തന്നെ എനിക്കും.
ആവശ്യമില്ലങ്കില്‍ ഫ്ലാഷു വേണ്ട.
ഇനിയും നന്നാവും.
ആശംസകള്‍.
നന്നായി വരും..
ദക്ഷീണ്‍.. നന്നായിട്ടുണ്ട്.
ഫോട്ടോഗ്രാഫി പതിയെ പതീയെ കയ്യിലൊതുക്കാന്‍ ശ്രമിച്ചാല്‍ മതി. ദേ ശ്രീജിത്ത് ചേട്ടന്‍ പറഞ്ഞത് കേട്ടല്ലോ... അതു പോലെ ഫോട്ടോഗ്രാഫിയെ കുറിച്ച് ലളിതമായി പറഞ്ഞു തരുന്ന അങ്കിളുമാര്‍ ഇവിടെ ഉണ്ട്.
കൂടുതല്‍ ചിത്രങ്ങള്‍ ഒന്നിച്ച് പോസ്റ്റാതെ കുറച്ച് കുറച്ച് പോസ്റ്റിയാല്‍ നന്നായിരിക്കും.
ധൈര്യമായിട്ട് പോസ്റ്റ്. എല്ലാവരും കാണും. അഭിപ്രായം പറയും
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
പ്രയാസീ ഒന്നു മിണ്ടാണ്ടിരി മാഷേ
:)
ഉപാസന
കുട്ടാ...എല്ലാ ആശംസകളും.
ഫോട്ടോ എടുപ്പിനെക്കുറിച്ചൊന്നും എനിക്ക് അറിയില്ല.നല്ല ഫോട്ടോസ് കണ്ട് അതെങ്ങനെയാണ് എടുത്തതെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും.
കുഞ്ഞേ പടങ്ങള്‍ കലക്കീട്ടോ..... അമ്മയ്ക്ക് അഭിമാനം ആയി വളരുക.....
എന്റെ വക ഒരു ഫൈവ് സ്റ്റാര്‍ പിടിച്ചോ..
ഫോട്ടൊകളെല്ലാം നന്നായിട്ടുണ്ട്... ഫോട്ടൊഗ്രഫി അറിയുന്ന ചേട്ടന്മാര്‍ പറഞ്ഞപോലെ ചെയ്താല്‍ ഈ മിടുക്കന്‍ മിടുമിടുക്കന്‍ ആവും. എല്ലാ ആശംസകളും.
കൂടുതല്‍ ഫോട്ടോകള്‍ എടുക്കുകയും ഒരോ തവണ വന്ന പിഴവുകള്‍ മനസ്സിലാക്കി തിരുത്താനും ശ്രമിക്കുക.ആശംസകള്‍
എല്ലാ ആശംസകളും...
click more..
aaSamsakaL
നന്നായിട്ടുണ്ട്..
good attempt. try multiple times. practice makes perfect.
എനിക്കു Comment അയച്ച് അ എല്ലാ അങ്കിള്‍മാര്‍ക്കും, ആന്റിമാര്‍ക്കും, എന്റെ thanks. അമ്മയാണ് ഇതെഴുതുന്നത്, എന്നെ തൊടാന്‍ സമ്മതിക്കില്ല...... 13 വയസ്സു കഴിയട്ടെ എന്നു പറഞ്ഞു. എന്നാലും ഞാന്‍ ഇനിയും ഫോട്ടൊ എടുക്കുമ്പോള്‍ ഇവിടെ ഇടാം. ഈ മാസം ഞാന്‍ ആ എടുത്ത ഫോട്ടൊകളില്‍ നിന്ന് 5 പടം,ഒരു competition കൊടുക്കുന്നുണ്ട്, സ്കൂളിള്‍ തന്നെ. വീണ്ടും വീണ്ടും നന്ദി എല്ലാവര്‍ക്കും.
Mathans... I am sorry that I am using English. There is some problem with my Malayalam software. This blog and photos are a good beginning. Dont worry about style and all. Read , write and click away. After some time you will develop your own style. Do not imitate anyone. Remember those who walk in others footsteps leave no footprints of their own. All the best...
മോന്റെ പണികള്‍ കണ്ടു ഞാന്‍ അന്തം വിട്ടു....
ഈ ചെറുപ്രായത്തില്‍ ഇത്രയൂമൊക്കെ ചെയ്തുവല്ലോ..
മിടുക്കന്‍......
മോന്‍ വലിയവനായി തീരും....
നാടിന്റെ അഭിമാനമായി ഭവിക്കട്ടെ...
എല്ലാ ഭാവുകങ്ങളും നേരുന്നു....
Post a Comment