November 09, 2007

Birthday







My First Photography Adventure

ഞാന്‍ ഇവിടെ ഒമാനില്‍ അല്‍ ഗുബ്രാ സ്കൂളില്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. സ്കൂളില്‍ കഴിഞ്ഞ ആഴ്ച മുതല്‍ എന്റെ സ്കൂളിലെ ഫോട്ടോ ക്ലബിനെക്കുറിച്ച് അറിഞ്ഞത്.അതില്‍ വല്യ ക്ലാസ്സിലെ ചേട്ടന്മാരും, ചേച്ചിമാരും ഒക്കെ ഉണ്ട്. അമ്മയും അപ്പയും മറ്റും വീട്ടില്‍ നിന്ന് പലപ്പോഴായി ഫോട്ടോ എടുക്കുന്നതു കണ്ടതു കൊണ്ടാവണം എനിക്ക് ഫോട്ടോഗ്രാഫിയെ കുറിച്ച് പഠിക്കാന്‍ ഇഷ്ടം തോന്നിയത്. അങ്ങിനെയാണ് സ്കൂളിന്റെ ഫോട്ടൊഗ്രാഫി ക്ലബ്ബില്‍ ഞാനും ചേര്‍ന്നത്. ഫോട്ടൊയെടുക്കാന്‍ ഞാന്‍ അത്ര കേമനൊന്നും ആയിട്ടില്ല കേട്ടോ.ഞാനും തൊമ്മനും (ദിക്ഷിത്ത്) ചേച്ചിയും (ശിക്ഷ) സ്കൂളില്‍ പോയാല്‍ അമ്മയുടെ അടുക്കളപ്പണിയും കഴിഞ്ഞാല്‍ അമ്മ ദേ ഈ ബ്ലോഗിന്‍റെ മുമ്പിലായിരിക്കും പലപ്പോഴും. സ്കൂളില്‍ നിന്ന് വരുമ്പോഴേക്കും അമ്മ എന്തെങ്കിലുമൊക്കെ ചിത്രങ്ങള്‍ ബ്ലോഗില്‍ ഇട്ടിട്ടുണ്ടാകും. അതു പോലെ എന്‍റെതായ ചില ഫോട്ടൊകള്‍ ഞാനും ഇനിമുതല്‍ എല്ലാവര്‍ക്കുമായി ഇടാന്‍ പോവുകയാ..പിന്നെ ഞാന്‍ ഒരു പയ്യനാണേ,!!! എനിക്ക് ആവശ്യമായ എല്ലാം പറഞ്ഞു തരണം. നന്നായി ഫോട്ടൊ എടുക്കാനറിയാവുന്ന അങ്കിളുമാര്‍ ഇവിടെ ഉണ്ടെന്ന് അമ്മ പറഞ്ഞിരുന്നു. പഠിത്തം കഴിഞ്ഞുള്ള സമയത്തൊക്കെ ഞാനിവിടെ വരും.ദേ ഞാന്‍ ഫോട്ടോ ക്ലബ്ബിന്‍ വേണ്ടി ആദ്യമായെടുത്ത ചില ഫോട്ടോകള്‍. എങ്ങിനെയുണ്ടെന്ന് നോക്കൂ. ഈ ഫോട്ടോയില്‍ ഞാന്‍ ശ്രദ്ധിക്കേണ്ടിയിരുന്ന ഭാഗങ്ങള്‍ എന്തൊക്കെ ആയിരുന്നു എന്നു പറഞ്ഞു തരണം.ഇവിടെ എന്നെ പ്പോലുള്ള കുട്ടികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അതും പറയണേ.